റോഡരികിൽ കൊടി തോരണങ്ങൾക്ക് നിയന്ത്രണം; മാർഗ നിർദേശം പുറത്തിറക്കി സർക്കാർ
കൊടി തോരണങ്ങൾ കെട്ടുമ്പോൾ തദ്ദേശ സെക്രട്ടറിയുടെ അനുമതി വാങ്ങണം
Update: 2022-05-06 09:55 GMT
തിരുവനന്തപുരം: റോഡരികിൽ കൊടി തോരണങ്ങൾക്ക് നിയന്ത്രണങ്ങളുമായി സർക്കാർ. കൊടി തോരണങ്ങൾ കെട്ടുമ്പോൾ തദ്ദേശ സെക്രട്ടറിയുടെ അനുമതി വാങ്ങണമെന്നാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മാർഗനിർദേശം പുറത്തിറക്കി.
റോഡരികിൽ കൊടി തോരണങ്ങൾ കെട്ടുന്നതിനെതിരെ ഹൈക്കോടതി അടക്കം വിമർശനമുന്നയിച്ചിരുന്നു. ഈ ഒരു പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാർ പുതിയ മാർഗ നിർദേശം പുറത്തിറക്കിയത്. കൂടാതെ കാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടാവരുതെന്നും പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.