മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ ചൊല്ലി നിയമസഭയിൽ തർക്കം
139 അടിയായി ജലനിരപ്പ് ക്രമീകരിക്കണമെന്ന ഉത്തരവിന് കാരണം സർക്കാർ നിലപാടാണെന്നും മന്ത്രി പറഞ്ഞു
മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ ചൊല്ലി നിയമസഭയിൽ തർക്കം. ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കോടതിയിൽ തിരിച്ചടിയായി. രേഖകൾ സമയത്ത് സമർപ്പിച്ചെന്ന സർക്കാർ വാദം തെളിയിക്കാൻ ചെന്നിത്തല വെല്ലുവിളിച്ചു. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ആശങ്ക പരത്തരുതെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് മന്ത്രി പി രാജീവ് മറുപടി നൽകി.
139 അടിയായി ജലനിരപ്പ് ക്രമീകരിക്കണമെന്ന ഉത്തരവിന് കാരണം സർക്കാർ നിലപാടാണെന്നും മന്ത്രി പറഞ്ഞു .
അതേസമയം, പ്രതിപക്ഷ നേതാവിനെതിരായ പിവി അൻവറിന്റെ വിവാദ ആരോപണവും വിഡി സതീശന്റെ മറുപടിയും സഭാ രേഖകളിൽ നിന്ന് നീക്കി. മുൻകൂർ അനുമതി വാങ്ങാതെ ഉന്നയിച്ച അഴിമതി ആക്ഷേപം ചട്ടവിരുദ്ധമാണെന്ന് സ്പീക്കറുടെറൂളിങ്. അൻവറിന്റെ പരാമർശം രേഖയിൽ നിന്ന് നീക്കിയതിനാൽ പ്രതിപക്ഷ നേതാവിന്റെ വിശദീകരണവും രേഖയിലുണ്ടാകില്ലെന്ന് സ്പീക്കർ അറിയിച്ചു.