ചോദ്യപേപ്പർ ചോർച്ച; ചോദ്യം ചെയ്യലിന് ഹാജരായില്ല എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്ക് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

എംഎസ് സൊല്യൂഷൻസ് സിഇഒ, എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു

Update: 2024-12-27 07:54 GMT
Editor : ശരത് പി | By : Web Desk
Advertising

കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ചയിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്ക് വീണ്ടും നോട്ടീസ് അയച്ച് ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ അധ്യാപകർ ഹാജരായിരുന്നില്ല.

 എംഎസ് സൊല്യൂഷൻസ് സിഇഒ, എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്  ഇതിനിടെ പുറത്തിറക്കിയിരുന്നു. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയെന്ന് വിലയിരുത്തിയാണ് നടപടി.ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേർത്തതും. വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വാർത്ത കാണാം- 

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News