മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയുടെ പിന്‍മാറ്റം; കെ.സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി രമേശന്റെ പരാതിയിലാണ് അനുമതി.

Update: 2021-06-07 09:16 GMT
Advertising

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരക്ക് മത്സരരംഗത്ത് നിന്ന് പിന്‍മാറാന്‍ പണം നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി. കെ. സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കള്‍ക്കുമെതിരെ കേസെടുക്കാനാണ് കാസര്‍ക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി രമേശന്റെ പരാതിയിലാണ് അനുമതി.

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ തനിക്ക് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. ഈ ആരോപണത്തില്‍ കേസെടുക്കണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുമതി വേണമെന്നായിരുന്നു നിയമോപദേശം. ഇതിനെ തുടര്‍ന്നാണ് വി.വി രമേശന്‍ കോടതിയെ സമീപിച്ചത്.

അതിനിടെ ബി.ജെ.പി കുഴല്‍പണക്കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നേരത്തെ നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കമ്മീഷന്‍ പറഞ്ഞു. മഞ്ചേശ്വരത്തെ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News