ഇലന്തൂർ ഇരട്ട നരബലി: ലൈലയുടെ ജാമ്യാപേക്ഷ തള്ളി

പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.

Update: 2022-11-02 07:57 GMT
Advertising

കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

കൊലപാതകത്തിൽ ലൈലയ്ക്ക് നേരിട്ട് പങ്കുണ്ടെന്നും അതിന് തെളിവുകളുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. ഇത്രയും ​ഗുരുതരവും സുപ്രധാനവുമായൊരു കേസിൽ ജാമ്യം നൽ‍കിയാൽ അത് കേസിന്റെ മുന്നോട്ടുപോക്കിനെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെന്നും സ്ത്രീ എന്ന പരിഗണന നൽകി ജാമ്യം നൽകണമെന്നുമായിരുന്നു ലൈലയുടെ ആവശ്യം. അഡ്വ. ആളൂരാണ്‌ ലൈലയ്ക്കു വേണ്ടി കോടതിയിൽ ഹാജരായത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News