സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കോവിഡ്; 51 മരണം
7202 പേർ രോഗമുക്തി നേടി. 62,288 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
66,693 സാമ്പിളുകള്‍ പരിശോധിച്ചതിൽ സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7202 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 51 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 36,847 ആയി. ഡബ്ല്യു.ഐ.പി.ആർ. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ.ടി പി ആർ 9.16 ശതമാനമാണ്.
തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , ആലപ്പുഴ 185, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ 62,288 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6.8 ശതമാനം മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,822 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,00,635 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5187 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 322 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.