കോവിഡ് വ്യാപനം: കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്ത്

വിദഗ്ധ സംഘം ഒൻപത് ജില്ലകളിൽ സന്ദർശനം നടത്തി. ഇന്ന് ആരോഗ്യ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചർച്ച നടത്തും

Update: 2021-08-02 01:26 GMT
Editor : Shaheer | By : Web Desk
Advertising

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെത്തും. സംഘം ആരോഗ്യ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചർച്ച നടത്തും. അതേസമയംം, അശാസ്ത്രീയ ലോക്ഡൗണിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഒൻപത് ജില്ലകളിൽ സന്ദർശനം പൂർത്തിയാക്കിയാണ് കേന്ദ്രസംഘം തലസ്ഥാനത്തെത്തുന്നത്. രാവിലെ പതിനൊന്നിന് സംഘം തിരുവനന്തപുരം കലക്ടറുമായും ജില്ലയിലെ ഉദ്യോഗസ്ഥരുമായും കോവിഡ് വ്യാപന സാഹചര്യം ചർച്ച ചെയ്യും. തുടർന്ന് വിദഗ്ധ സമിതി അംഗങ്ങളെ കാണും. ടിപിആർ 13നുമുകളിൽ തുടരുന്ന സാഹചര്യത്തിൽ രോഗവ്യാപനം കുറയ്ക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് നിർദേശം നൽകും.

എൻഎസ്ഡിസി ഡയരക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സന്ദർശനം നടത്തുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പകുതിയും കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് വിദഗ്ധ സംഘം ഇവിടെയെത്തിയത്. നേരത്തെ ചീഫ് സെക്രട്ടറിയുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസാരിച്ചിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News