കണ്ണൂര്‍ മൊയ്തീൻ പള്ളിയിൽ ചാണകം വിതറിയ പ്രതി പിടിയിൽ

ഇന്നലെ വൈകീട്ടാണ് കണ്ണൂർ മാർക്കറ്റിനുള്ളിലെ മൊയ്തീൻ പള്ളിക്കുള്ളിൽ ചാണകം വിതറിയ നിലയില്‍ കണ്ടെത്തിയത്

Update: 2022-07-16 12:32 GMT
Editor : Shaheer | By : Web Desk
Advertising

കണ്ണൂർ: മൊയ്തീൻ പള്ളിയിൽ ചാണകം വിതറിയ സംഭവത്തിൽ പ്രതി പിടിയിൽ. ഇരിണാവ് സ്വദേശി ദസ്തകീറാണ് അറസ്റ്റിലായത്. ഇയാൾ മാനസികരോഗിയാണെന്ന് സംശയിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. സംഭവം ആസൂത്രിതമല്ലെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ വൈകീട്ടാണ് കണ്ണൂർ മാർക്കറ്റിനുള്ളിലെ മൊയ്തീൻ പള്ളിക്കുള്ളിൽ ചാണകം വിതറിയ നിലയില്‍ കണ്ടെത്തിയത്. പള്ളി മിഹ്റാബിനും പ്രസംഗപീഠത്തിനുമിടയിലും പുറംപള്ളിയിലുമാണ് ചാണകം കാണപ്പെട്ടത്. അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന ജലസംഭരണിയിലും ചാണകം കലർത്തിയിരുന്നു.

വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് വിശ്വാസികൾ പള്ളിയിൽനിന്നു പോയതിനുശേഷമായിരുന്നു സംഭവം. വൈകിട്ട് മൂന്നോടെ പള്ളിയിലെ ജീവനക്കാരന്‍ അബ്ദുൽ അസീസ് ആണ് ചാണകം ആദ്യമായി കാണുന്നത്. തുടര്‍ന്ന് പള്ളി കമ്മിറ്റിയിൽ വിവരമറിയിക്കുകയായിരുന്നു.

മൂന്നംഗ സംഘമാണ് ചാണകം വിതറിയതെന്നാണ് ആദ്യം ആരോപണം ഉയര്‍ന്നിരുന്നത്. സംഭവത്തിനു പിന്നാലെ കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ. നായർ, സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

Summary: Accused who have thrown cow dung inside the Kannur Moideen masjid arrested

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News