'പെൺകുട്ടിയെ വിലക്കിയത് നവോത്ഥാന കേരളത്തിൽ വെച്ചുപൊറുപ്പിക്കാനാവാത്തത്'; സമസ്തക്കെതിരെ സി.പി.ഐ

വിഷയം ഒരു മതത്തിനെതിരെ തിരിച്ചു വിടാനുള്ള വർഗീയ സംഘടനകളുടെ ശ്രമം തിരിച്ചറിയണമെന്നും സി.പി.ഐ മുഖപത്രം

Update: 2022-05-13 03:23 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പൊതു വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ സമസ്തക്കെതിരെ സി.പി.ഐ. പെൺകുട്ടിയെ വിലക്കിയത് നവോത്ഥാന കേരളത്തിൽ വെച്ചുപൊറുപ്പിക്കാനാവാത്തതാണെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗം എഡിറ്റോറിയൽ.

' എല്ലാ മതങ്ങളിലും ഇത്തരം യാഥാസ്ഥിതിക - പിന്തിരിപ്പൻ നിലപാടുകളിൽ സമാന മനസ്‌കതയുള്ള ഒരു വിഭാഗമുണ്ടെന്നത് വസ്തുതയാണ്. ആധുനിക - നവോത്ഥാന കേരളത്തിൽ ഒരുതരത്തിലും വച്ചുപൊറുപ്പിക്കുവാൻ പാടില്ലാത്ത ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ അതേ സമുദായങ്ങൾക്കകത്തുനിന്നുതന്നെ പ്രതിരോധമുയരണം. എങ്കിൽ മാത്രമേ ഇത്തരം യാഥാസ്ഥിതിക ശക്തികളെ എല്ലാകാലത്തേക്കും ഇല്ലാതാക്കുവാൻ സാധിക്കുകയുള്ളുവെന്നും എഡിറ്റോറിയിൽ പറയുന്നു.

അതേ സമയം വിഷയം സാമുദായികമായും രാഷ്ട്രീയമായും ഉപയോഗിക്കുന്നത് ആശ്വാസ്യമല്ല. ഒരു മതത്തിനെതിരെ തിരിച്ചു വിടാനുള്ള വർഗീയ സംഘടനകളുടെ ശ്രമം തിരിച്ചറിയണമെന്നും എഡിറ്റോറിയലിൽ പറയുന്നു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News