സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പിന്നോട്ടു പോയി; സർക്കാരിനെ വിമർശിച്ച് സിപിഐ മുഖപത്രം

ജനാധിപത്യ സമരങ്ങളെ അഭിസംബോധന ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും വിമർശനം

Update: 2025-01-21 04:51 GMT
Editor : സനു ഹദീബ | By : Web Desk
സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പിന്നോട്ടു പോയി; സർക്കാരിനെ വിമർശിച്ച് സിപിഐ മുഖപത്രം
AddThis Website Tools
Advertising

തിരുവനന്തപുരം: സർക്കാരിനെ വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കേരളം പിന്നോട്ടു പോയി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം നടപ്പിലായില്ല. തുടർഭരണകാലത്ത് ശമ്പള പരിഷ്കരണം അടക്കം അട്ടിമറിക്കപ്പെട്ടു തുടങ്ങിയ വിമർശനങ്ങളാണ് ലേഖനത്തിൽ ഉന്നയിക്കുന്നത്. അധ്യാപക- സർവീസ് സംഘടന നേതാവ് ജയചന്ദ്രൻ കല്ലിങ്ങലാണ് ലേഖനം എഴുതിയിരിക്കുന്നത്.

കേന്ദ്രവിഹിതം കിട്ടിയാലേ ആനുകൂല്യങ്ങൾ നൽകാൻ കഴിയൂ എന്ന വാദം അംഗീകരിക്കാൻ കഴിയില്ല. വരുമാനവർധനവ് ഉണ്ടായിട്ടും ആനുകൂല്യങ്ങൾ നൽകുന്നില്ല. ജനാധിപത്യ സമരങ്ങളെ അഭിസംബോധന ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും ലേഖനത്തിൽ പറയുന്നു. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News