തിരുവനന്തപുരത്ത് പൊലീസ് അകാരണമായി മർദിച്ചെന്ന പരാതിയുമായി യുവാവ്
മുരിക്കുംപുഴ സ്വദേശി ഷിബുവിനാണ് മർദനമേറ്റത്
Update: 2025-03-14 12:27 GMT


തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് അകാരണമായി മർദിച്ചെന്ന് പരാതി. മുരിക്കുംപുഴ സ്വദേശി ഷിബുവിനെ മർദിച്ചെന്നാണ് ആരോപണം. ഉത്സവ ഘോഷയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ മംഗലപുരം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം മർദിച്ചെന്നാണ് പരാതി.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഷിബുവിന്റെ മക്കളുടെയും ഭാര്യയുടെയും മുന്നിൽവെച്ചായിരുന്നു മർദനം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷിബു ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
വാർത്ത കാണാം: