കൊല്ലത്ത് കൊടിയും ഫ്‌ളക്‌സും സ്ഥാപിച്ച സിപിഎമ്മിന് പിഴ; മൂന്നര ലക്ഷം രൂപ അടയ്ക്കണമെന്ന് നോട്ടീസ്

സിപിഎം ജില്ലാ സെക്രട്ടറിക്കാണ് കൊല്ലം കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകിയത്

Update: 2025-03-07 05:30 GMT
Editor : Lissy P | By : Web Desk
CPM,kerala,Kollam,CPM State Conference,kollam corporation,flex ,സിപിഎം കൊല്ലം സമ്മേളനം,സിപിഎം സംസ്ഥാന സമ്മേളനം
AddThis Website Tools
Advertising

കൊല്ലം: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ കൊടിയും ഫ്ലക്സും സ്ഥാപിച്ച സിപിഎമ്മിന് കോർപറേഷന്‍റെ പിഴ. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കൊല്ലം കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകി. സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലക്സ് ബോർഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ. ഫീസ് അടച്ച് നിയമാനുസൃതം ഫ്ളക്സ് സ്ഥാപിക്കാൻ സിപിഎം അനുമതി തേടിയിരുന്നു.

സിപിഎം നേതൃത്വം അപേക്ഷ നൽകിയെങ്കിലും കോർപറേഷൻ തീരുമാനമെടുത്തില്ല. കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് സിപിഎം നേതൃത്വത്തിൻ്റെ വിശദീകരണം.

ഫ്ലെക്സ് ബോര്‍ഡിലും കൊടിതോരണങ്ങള്‍ ഉപയോഗിക്കുന്നതിലും ഹൈക്കോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു.  പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്നും കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News