'ഹിന്ദുത്വ ശക്തികൾക്ക് എതിരേ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ശക്തിയായി സിപിഎം മാറി': പ്രകാശ് കാരാട്ട്

'കേരളത്തിലെ സിപിഎം പാർട്ടിയിലെ വലിയ ഘടകമാണ്'

Update: 2025-03-09 15:33 GMT
ഹിന്ദുത്വ ശക്തികൾക്ക് എതിരേ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ശക്തിയായി സിപിഎം മാറി: പ്രകാശ് കാരാട്ട്
AddThis Website Tools
Advertising

കൊല്ലം: സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സിപിമ്മിനെ അഭിനന്ദിച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളന വേളയിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും പോളിറ്റ്ബ്യൂറോ അംഗംവും പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെയും അദ്ദേഹം ഓർമ്മിച്ചു. കേരളത്തിലെ സിപിമ്മിന്റെ ഐക്യത്തെ പുകഴ്ത്തുകയും ചെയ്തു. 'കേരളത്തിലെ സിപിഎം ഏറ്റവും ഐക്യമുള്ള പാർട്ടിയാണ് നമ്മൾ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിന്നത്കൊണ്ടാണ് ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാത്തത്. ഭാവിയിൽ വരുന്ന മുഴുവൻ വെല്ലുവിളികളേയും നേരിടാൻ പാർട്ടി ഇപ്പോൾ കൂടുതൽ ശക്തി നേടിയെന്നും' കാരാട്ട് വ്യക്തമാക്കി. 'ഹിന്ദുത്വ കോർപറേറ്റ് ശക്തികൾക്ക് എതിരേ രാജ്യത്ത് പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ശക്തിയായി പാർട്ടി മാറി. കേരളത്തിലെ സിപിഎം രാജ്യത്തെ പാർട്ടിയിലെ വലിയ ഘടകമാണ്. ഇവിടെത്തെ രാഷ്ട്രീയ ഐക്യം ഉന്നതിയിലാണ്'.

അതേസമയം, കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നും പ്രകാശ കാരാട്ട് ഉന്നയിച്ചു. സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരിക്കാൻ വേണ്ടിയുള്ള കേന്ദ്രത്തിന്റെ ഇടപെടാണിതെന്നും വയനാട് പുനരധിവാസത്തിന് ഫണ്ട് തരില്ല എന്നത് ഏറ്റവും അവസാനത്തെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ കാണാം :

Full View


Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News