'സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷം സി.പി.എം ഹൈജാക്ക് ചെയ്യുന്നു'; സി.പി.ഐ
സംസ്ഥാന സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷം ഈ മാസം 20ആം തിയതിയോടെയാണ് തുടങ്ങിയത്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷം സി.പി.എം ഹൈജാക്ക് ചെയ്യുന്നുവെന്ന് സി.പി.ഐ വിമർശനം. സി.പി.ഐ സംസ്ഥാന കൗൺസിലിലാണ് വിമർശനമുയർന്നത്. വാർഷികം പാർട്ടി പരിപാടിയാക്കി മാറ്റുന്നുവെന്ന് നേതാക്കൾ ആരോപിച്ചു.
സി.പി.എം വാർഷികാഘോഷ പരിപാടി ഹൈജാക്ക് ചെയ്തു. സി.പി.എം നേതാക്കളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും സി.പി.ഐ അംഗങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തുകയാണെന്നും സംസ്ഥാന കൗൺസില്‍ ആരോപിച്ചു. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സി.പി.എം അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. ഇന്ന് വൈകിട്ട് കാനം രാജേന്ദ്രന്‍ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കും.
സംസ്ഥാന സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷം ഈ മാസം 20ആം തിയതിയോടെയാണ് തുടങ്ങിയത്. വിവിധ ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ നടന്നുവരികയായിരുന്നു. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചായിരുന്നു സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷം. തൃശ്ശൂരിലും കൊല്ലത്തും പരിപാടികള്‍ നടക്കാനിരിക്കുകയാണ്. തിരുവനന്തപുരത്താണ് സമാപന പരിപാടി സംഘടിപ്പിക്കുന്നത്.
'CPM hijacks government's first anniversary'; CPI