ലോകായുക്തയിൽ സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം നീക്കം

രാഷ്ട്രീയ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് സിപിഐ തുറന്നടിക്കുമ്പോൾ ലോകായുക്ത നിയമഭേദഗതി സിപിഎമ്മിൻറെ മാത്രം താൽപര്യമാണെന്ന നിലയിലേക്ക് കൂടി ഒതുങ്ങുന്നു

Update: 2022-01-29 05:59 GMT
Editor : afsal137 | By : Web Desk
Advertising

ലോകായുക്ത നിയമഭേദഗതിയിൽ സിപിഐയെ അനുനയിപ്പിക്കാൻ സിപിഎമ്മിന്റെ നീക്കം. ഇന്നു വൈകീട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചർച്ച നടത്തിയേക്കും. അതേസമയം ലോകായുക്ത ഭേദഗതിയിൽ രാഷ്ട്രീയ ആലോചന നടത്താത്തിലെ അതൃപ്തി കാനം അറിയിക്കുമെന്നാണ് സൂചന. ലോകായുക്തയിൽ സിപിഐയുടെ പ്രതികരണം സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐയെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കം.

ലോകായുക്ത ഓർഡിനൻസിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു. ലോകായുക്ത ഓർഡിനൻസിൽ രാഷ്ട്രീയ ആലോചനകൾ നടന്നില്ലെന്നും നിയമ സഭ കൂടാനിരിക്കെ ഓർഡിനൻസ് കൊണ്ടു വന്നത് ജനങ്ങൾ അംഗീകരിക്കില്ലെന്നും കാനം വ്യക്തമാക്കി. ബില്ലായി അവതരിപ്പിച്ചിരുന്നെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടെ ഓർഡിനൻസിനെ തുടർന്ന് ഇടതു മുന്നണിയിൽ ഭിന്നാഭിപ്രായം രൂപപ്പെടുകയാണുണ്ടായത്. അതൃപ്തി പരസ്യമാക്കുമ്പോഴും ഓർഡിനൻസിൻറെ ഉള്ളടക്കത്തെ സിപിഐ നേതൃത്വം ചോദ്യം ചെയ്യുന്നില്ല. രാഷ്ട്രീയ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് സിപിഐ തുറന്നടിക്കുമ്പോൾ ലോകായുക്ത നിയമഭേദഗതി സിപിഎമ്മിൻറെ മാത്രം താൽപര്യമാണെന്ന നിലയിലേക്ക് കൂടി ഒതുങ്ങുന്നു.ഓർഡിനൻസ് എന്തിനാണ് തിരക്കിട്ട് ഇറക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചോദിച്ചിരുന്നു. നിയമം ഭേദഗതി ചെയ്യുകയല്ല, സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായട്ടു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News