'അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുമെന്ന് ദിലീപിന്റെ ഓഡിയോ'; നിർണായക തെളിവ് കണ്ടെത്തി ക്രൈംബ്രാഞ്ച്
വധശ്രമ ഗൂഢാലോചന കേസിൽ ദിലീപിനെതിരെ നിർണായക തെളിവ് കണ്ടെത്തി ക്രൈംബ്രാഞ്ച്. കേസിലെ വിചാരണക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് ലഭിച്ചു. ഇതിനുള്ള തെളിവ് ഇന്ന് കോടതിയിൽ സമർപ്പിക്കും.
ഫോൺ ഹാജരാക്കാൻ ആകില്ല എന്ന് വ്യക്തമാക്കി ദിലീപ് നൽകിയ നോട്ടീസ് നിയമവിരുദ്ധമാണെന്നാണ് പ്രോസിക്യൂഷൻ വാദം. മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു എന്നാണ് ദിലീപിന്റെ മറുപടി. പ്രതിക്ക് എങ്ങനെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാൻ ആകുമെന്ന പ്രോസിക്യൂഷൻ ഉയർത്തും.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് തൊട്ട് മുൻപത്തെ ദിവസം ഫോണുകൾ ഫോറെൻസിക് പരിശോധനക്ക് അയച്ചതിലും പ്രോസിക്യൂഷൻ സംശയം ഉയർത്തി.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
വധശ്രമ ഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യ ഹരജി ഇന്ന് പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെടും. ഇതിനായി പ്രത്യേക അപേക്ഷ നൽകും. പ്രോസിക്യൂഷന്‍റെ അപേക്ഷ 1.45 ന് ഹൈക്കോടതി പരിഗണിക്കും.
News Summary : Crime branch finds crucial evidence against Dileep