പീഡനക്കേസ് പ്രതിക്ക് സംരക്ഷണമെന്ന് വിമര്‍ശനം; തിരുവല്ല സിപിഎമ്മിലും തമ്മിലടി
നിർത്തിവെച്ച ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ട് പുറത്തുവന്നു
Update: 2024-11-30 04:42 GMT


പത്തനംതിട്ട: തിരുവല്ല സിപിഎമ്മിൽ കടുത്ത വിഭാഗീയത. പീഡനക്കേസ് പ്രതിക്ക് മുതിർന്ന നേതാക്കൾ സംരക്ഷണം ഒരുക്കുന്നുവെന്ന് വിമർശനം. നിർത്തിവെച്ച ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ട് പുറത്തുവന്നു. വിമർശനം ചർച്ചയാകാതിരിക്കാൻ പ്രതിനിധികളിൽ നിന്ന് റിപ്പോർട്ട് തിരികെ വാങ്ങിയിരുന്നു.
രണ്ട് പീഡനക്കേസിൽ ഒന്നാം പ്രതിയായ സജിമോന്റെ പേരിൽ പാർട്ടി രണ്ട് തട്ടിലാണെന്നാണ് റിപ്പോർട്ട്. സജിമോനെതിരെ നടപടിക്ക് ശിപാർശ ചെയ്ത തോമസ് ഐസകിനോട് കടുത്ത വിരോധമെന്നും ഐസക്കിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ നേതാക്കൾ പ്രവർത്തിച്ചുവെന്നുമാണ് ആരോപണം.