പുഴുവരിക്കുന്ന മുറിവുകള്‍, ഭക്ഷണമോ വെള്ളമോ ഇല്ല; ഗർഭിണിയായ കുതിരയോട് കൊടും ക്രൂരത

കാലുകളിൽ മുറിവ് വന്നു പഴുത്ത കുതിരയെ ഷീറ്റ് വലിച്ച് കെട്ടിയ ചെളി മണ്ണിലാണ് കെട്ടിയിരിക്കുന്നത്

Update: 2022-08-07 09:24 GMT
Advertising

മുട്ടില്‍: വയനാട് മുട്ടിലിൽ വളർത്തു കുതിരയോട് കൊടുംക്രൂരത. കാലുകളിൽ പഴുപ്പു കയറി പുഴുവരിക്കുന്ന നിലയിലായിട്ടും മതിയായ ചികിത്സയോ ഭക്ഷണമോ വെള്ളമോ നൽകുന്നില്ല. മുട്ടിൽ ആനപ്പാറ സ്വദേശി അൻഷിദിൻറെ ഉടമസ്ഥതയിലുള്ള കുതിരയാണ് മാസങ്ങളായി പീഡനമനുഭവിക്കുന്നത്.

മാസങ്ങളായി ചികിത്സ നിഷേധിച്ചതോടെ അങ്ങേയറ്റം അവശനിലയിലായ കുതിരക്ക് മതിയായ തീറ്റയോ വെള്ളമോ നൽകുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. അൻഷിദിന്റെ ഉടമസ്ഥതയിൽ നേരത്തെയും കുതിരകൾ പീഡനത്തിനിരയാവുകയും ചാവുകയും ചെയ്തിട്ടുണ്ടെന്നും ഇവർ പറയുന്നു. കുതിരയെ തിരിച്ചേല്പിക്കുകയോ ചികിത്സ നൽകുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഉടമകൾ കുതിരക്കാരനെ സമീപിച്ചെങ്കിലും അതിനും അയാൾ തയ്യാറാവുന്നില്ലെന്നു ഉടമകൾ പറഞ്ഞു. കുതിരയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരെ പലതവണ വിളിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും ഉടമകൾ പറയുന്നു.

Full View

അമ്പലവയലിലെ സ്വകാര്യ റിസോർട്ടിൽ നിന്ന് കുതിരക്കാരനായ അൻഷിദിനെ നോക്കാൻ ഏൽപ്പിച്ച കുതിരയാണ് മാസങ്ങളായി നരകയാതന അനുഭവിക്കുന്നത്. കാലുകളിൽ മുറിവ് വന്നു പഴുത്തു ചോരയൊലിക്കുന്ന കുതിരയെ ഷീറ്റ് വലിച്ച് കെട്ടിയ ചെളി മണ്ണിലാണ് കെട്ടിയിരിക്കുന്നത്. ചളിയും ചാണകവും ചേർന്ന് വൃത്തിഹീനമായ തറയിൽ പുഴുവരിക്കുന്ന കാലുകളുമായി നിൽക്കുന്ന കുതിരയുടെ കാഴ്ച കരളലിയിക്കുന്നതാണ്. ഗർഭിണിയായ കുതിരക്ക് കിടക്കാനോ വിശ്രമിക്കാനോ സൗകര്യങ്ങളില്ല.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുതിരയെ സംരക്ഷിക്കാനുള്ള നിയമനടപടികൾ തേടുമെന്നും മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാട് പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News