ക്രിപ്റ്റോ കറൻസി തട്ടിപ്പ്; ഇന്റർപോൾ നോട്ടീസുള്ള വിദേശ പൗരൻ തിരുവനന്തപുരത്ത് പിടിയിൽ
ലിത്വാനിയ സ്വദേശി ബെസ്സിയോക്കോവാണ് പിടിയിലായത്
Update: 2025-03-13 06:48 GMT


തിരുവനന്തപുരം: ഇന്‍റര്‍പോൾ നോട്ടീസുള്ള വിദേശ പൗരൻ തിരുവനന്തപുരത്ത് പിടിയിൽ.ലിത്വാനിയ സ്വദേശി ബെസ്സിയോക്കോവ് ആണ് പിടിയിലായത്. വർക്കല കുരയ്ക്കണ്ണിയിലെ ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ബെസ്സിയോക്കോവ് റഷ്യൻ ക്രിപ്റ്റോ കറൻസി തട്ടിപ്പിലെ പ്രധാനിയാണ്. രാജ്യാന്തര ക്രിമിനൽ സംഘടനകൾക്ക് കള്ളപ്പണം വെളുപ്പിക്കാൻ അവസരം ഒരുക്കി എന്നാണ് കേസ്. ഇയാൾക്കെതിരെ ഡൽഹി പാട്ട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.