പാലക്കാട് ചന്ദ്രനഗർ സഹകരണ ബാങ്ക് കവർച്ച കേസിലെ പ്രതി പിടിയില്‍
സത്താറയിലെ ഒരു ആഡംബര ഹോട്ടലിൽ ഒളിവിൽ കഴിയവെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
പാലക്കാട് ചന്ദ്രനഗർ സഹകരണ ബാങ്കിലെ കവർച്ച കേസിൽ പ്രതിപിടിയിൽ. മഹാരാഷ്ട്ര സത്താറ സ്വദേശി നിഖിൽ അശോക് ജോഷിയാണ് പിടിയിലായത്. സി.സി.ടി.വി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
സത്താറയിലെ ഒരു ആഡംബര ഹോട്ടലിൽ ഒളിവിൽ കഴിയവെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സത്താറ സ്വദേശി നിഖിൽ അശോക് ജോഷിയാണ് പിടിയിലായത്. കഴിഞ്ഞ മാസം 26നാണ് മരുതറോഡ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ കവർച്ച നടന്നത്. ഏഴരക്കിലോ സ്വർണവും 18,000 രൂപയും മോഷണം പോയിരുന്നു.
കേസിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിലേക്ക് എത്തിയത്. ബാങ്കിലെ സിസിടിവി കാമറ മോഷ്ടാവ് തകർത്തിരുന്നു. അതുകൊണ്ട് ബാങ്കിന് ഒരു കിലോമീറ്റർ ചുറ്റളവിലെ കെട്ടിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നിഖിൽ ഒറ്റയ്ക്കാണ് മോഷണം നടത്തിയത്.
ജൂലൈ മാസത്തിൽ പാലക്കാട് എത്തിയ പ്രതി ഒരു മാസത്തെ ആസൂത്രണത്തിന് ശേഷമാണ് കവർച്ചയ്ക്ക് തുനിഞ്ഞത് എന്നും മുമ്പും ഇയാൾ ബാങ്കുകളിൽ കവർച്ച നടത്തിയതിന് പിടിയിലായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.