പൊലീസ് കസ്റ്റഡിയിൽ നിന്നും പ്രതി ചാടിപ്പോയി...!

യുവാവിനെ വീട് കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയത്

Update: 2021-12-24 16:04 GMT
Advertising

തിരുവല്ല പുളിക്കീഴ് പൊലീസ് കസ്റ്റഡിയിൽ നിന്നും പ്രതി ചാടിപ്പോയി. നിരണം കൊമ്പങ്കേരി സ്വദേശിയായ സാജൻ ആണ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയത്. യുവാവിനെ വീട് കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഇയാളും സഹോദരൻ സാജുവും പ്രതികളാണ്. മെയ് മാസം മുതൽ തൃക്കുന്നപ്പുഴയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്ന് രാവിലെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് ഏഴ് മണിയോടെയാണ് സാജൻ രക്ഷപ്പെടുന്നത്. പാറാവു നിന്ന പൊലീസുകാരനോട് മൂത്രമൊഴിക്കണമെന്ന ആവശ്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ശേഷം ഇയാൾ രക്ഷപെട്ടതായാണ് പൊലീസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News