ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; അന്വേഷണ കമ്മീഷൻ മുൻ എംഎൽഎയുടെ മൊഴിയെടുക്കുന്നു

പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനായി തോട്ടം മേഖലയില്‍ ജാതീയമായ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചു എന്നതാണ് രാജേന്ദ്രനെതിരെ ഉയര്‍ന്ന പരാതി

Update: 2021-08-25 05:38 GMT
Editor : Roshin | By : Web Desk
Advertising

ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; അന്വേഷണ കമ്മീഷൻ മുൻ എംഎൽഎയുടെ മൊഴിയെടുക്കുന്നുന്ന പരാതിയിൽ സിപിഎം അന്വേഷണ കമ്മീഷൻ മുൻ എംഎൽഎ എസ് രാജേന്ദ്രന്‍റെ മൊഴിയെടുക്കുന്നു. രാജേന്ദ്രനെതിരെ പാർട്ടി നടപടിക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ ഒരു മാസത്തെ കാലയളവില്‍ മൂനാര്‍, അടിമാലി, മറയൂര്‍ ഏരിയ കമ്മറ്റി അംഗങ്ങളുടെ മൊഴി അന്വേഷണ കമ്മീഷന്‍ എടുത്തിരുന്നു. ഈ മൊഴികളില്‍ മിക്കതും എസ് രാജേന്ദ്രന് എതിരെയായിരുന്നു. മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസിലാണ് മൊഴിയെടുപ്പ്. സിവി വര്‍ഗീസ്, വിഎന്‍ മോഹനന്‍ എന്നിവരാണ് അന്വേഷണ കമ്മീഷന്‍.

പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനായി തോട്ടം മേഖലയില്‍ ജാതീയമായ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചു എന്നതാണ് രാജേന്ദ്രനെതിരെ ഉയര്‍ന്ന പരാതി. പ്രചാരണ പരിപാടികളില്‍ സജീവമല്ല, പങ്കെടുത്ത് പ്രസംഗിച്ച പരിപാടികളില്‍ സ്ഥാനാര്‍ഥിയുടെ പേര് പറയാന്‍ പോലും മടിച്ചു എന്നും പരാതിയില്‍ പറയുന്നു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News