വിഴിഞ്ഞം സമരക്കാരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയും പരാജയം

നേരത്തെ മന്ത്രിസഭ ഉപസമിതിയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ലത്തീൻസഭാ വൈദികർ മുഖ്യമന്ത്രിയെ നേരിട്ടുകണ്ടത്.

Update: 2022-08-25 16:07 GMT
Advertising

വിഴിഞ്ഞം വിഷയത്തിൽ ലത്തീൻ അതിരൂപതയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയും പരാജയം. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തത്.

തുറമുഖ നിർമാണം നിർത്തിവയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതിനെ തുടർന്നാണ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്. നേരത്തെ മന്ത്രിസഭ ഉപസമിതിയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ലത്തീൻസഭാ വൈദികർ മുഖ്യമന്ത്രിയെ നേരിട്ടുകണ്ടത്.

മുഖ്യമന്ത്രിയുമായുള്ള ചർച്ചയും പരാജയപ്പെട്ടതോടെ വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരം ശക്തമായി തുടരാനാണ് ലത്തീൻ സഭയുടെയും മത്സ്യത്തൊഴിലാളികളുടെയും തീരുമാനം. അതേസമയം, സമരം ഇന്ന് 11 ദിവസം പിന്നിട്ടു.

ഇന്നലെയാണ് മന്ത്രിസഭ ഉപസമിതിയുമായി നടത്തിയ മൂന്നാംഘട്ട ചർച്ച പരാജയപ്പെട്ടത്. തുറമുഖ നിർമാണം നിർത്തിവച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നും മറ്റ് സാങ്കേതിക വിദ്യകൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News