ജാ​ഗ്രത കൈവിടരുത്: ഇന്നും മഴ കനക്കും

10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

Update: 2024-07-18 00:47 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുതാണ് മഴ കനക്കാൻ കാരണമാകുന്നത്. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കനത്തമഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

മഴ ശക്തമാകുന്ന പ്രധാന ജില്ല ഇടുക്കിയാണ്. ഇടുക്കിയിൽ ഇടവിട്ട് ചെയ്യുന്ന മഴക്കൊപ്പം ശക്തമായ കാറ്റും വ്യാപകമാണ്. മലയോര മേഖലകളായ പീരുമേട് ,മൂന്നാർ, ഇടുക്കി, ദേവികുളം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. മൂന്നാറിലും ഉടുമ്പൻചോലയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മലയോര മേഖലയിൽ പലയിടത്തും മണ്ണിടിഞ്ഞും മരം വീണും നാശനഷ്ടങ്ങളുണ്ടായി.

മഴ മുന്നറിയിപ്പുകൾ പിൻവലിക്കും വരെ ജില്ലയിലെ രാത്രിയാത്രയ്ക്കും മൂന്നാർ ഗ്യാപ്‌ റോഡിലൂടെയുള്ള യാത്രയ്ക്കും നിരോധനമുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി കല്ലാർകുട്ടി, മലങ്കര, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. മരമൊടിഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ വന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News