ഡ്രൈവിങ് ലൈസൻസ് സർവീസ് ചാർജ് കുറച്ചു; എല്ലാ വിഭാഗം വാഹനങ്ങൾക്കും ഇളവ്

ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് നടപ്പിലാക്കിയിട്ടും ഉയർന്ന സർവീസ് ചാർജ് ഈടാക്കിയത് ആക്ഷേപത്തിനിടയാക്കിയിരുന്നു

Update: 2024-11-03 13:02 GMT
Editor : ശരത് പി | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള സർവീസ് ചാർജ് കുറച്ച് മോട്ടോർ വാഹന വകുപ്പ്. എല്ലാ കാറ്റഗറി വാഹനങ്ങൾക്കും 100 രൂപ വച്ചാണ് കുറച്ചത്. ബൈക്ക്, കാർ ലൈസൻസ് എടുക്കാൻ 200 രൂപയായിരുന്നു സർവീസ് ചാർജ് ഈടാക്കിയിരുന്നത്.

തുടക്കത്തിൽ 60 ഈടാക്കിയിരുന്ന ചാർജ് പിന്നീട് 200 ആയി ഉയർത്തുകയായിരുന്നു.

ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് നടപ്പിലാക്കിയിട്ടും ഉയർന്ന സർവീസ് ചാർജ് ഈടാക്കിയത് ആക്ഷേപത്തിനിടയാക്കിയിരുന്നു, ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News