കോവിഡ് ബാധിച്ച കുട്ടിക്ക് പരീക്ഷ എഴുതാന്‍ ഡിവൈഎഫ്ഐയുടെ 'സ്നേഹയാത്ര'
കുട്ടിയുടെ വീട്ടുകാര്‍ പലരെയും സമീപിച്ചെങ്കിലും ആരും കുട്ടിയെ സ്കൂളിലെത്തിക്കാന്‍ തയ്യാറായിരുന്നില്ല..
കോവിഡ് ബാധിച്ച വിദ്യാര്‍ഥിക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ യാത്രാസൗകര്യം ഒരുക്കി ഡിവൈഎഫ്ഐ. കോട്ടയം ജില്ലയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയൽവാസിയായ യുവാവാണ് തുടക്കത്തിൽ സ്കൂളിലെത്തിച്ചിരുന്നത്. പിന്നീട് അദ്ദേഹം കോവിഡ് പോസിറ്റീവായി. ഇതോടെ കുട്ടിയുടെ വീട്ടുകാര്‍ പലരെയും സമീപിച്ചെങ്കിലും ആരും കുട്ടിയെ സ്കൂളിലെത്തിക്കാന്‍ തയ്യാറായില്ല. പരീക്ഷ എഴുതാനാവില്ലെന്ന നിരാശയിലായിരുന്നു കുട്ടിയും വീട്ടുകാരും. ഇതോടെ ഡിവൈഎഫ്ഐയുടെ പാലമറ്റം യൂണിറ്റിലെ പ്രവര്‍ത്തകര്‍ കുട്ടിയെ പരീക്ഷക്ക് കൊണ്ടുപോവുകയായിരുന്നു. ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസാണ് ഇക്കാര്യം പങ്കുവെച്ചത്.
മുഹമ്മദ് റിയാസിന്റെ കുറിപ്പ്
കോട്ടയം ജില്ലയിലെ ഡിവൈഎഫ്ഐ ചങ്ങനാശ്ശേരി ബ്ലോക്ക് പരിധിയിൽ പെടുന്ന പാലമറ്റത്തുനിന്നും കോവിഡ് പോസിറ്റീവ് ആയ വിദ്യാർഥിയെ എസ്എസ്എല്‍സി പരീക്ഷ എഴുതാൻ കൊണ്ടുപോയ ഡിവൈഎഫ്ഐ സഖാക്കളുടെ സന്നദ്ധ സേവനമാണ് ഇന്നത്തെ ശ്രദ്ധേയ വാർത്തകളിലൊന്ന്.
ഒരാഴ്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയൽവാസിയായ യുവാവായിരുന്നു തുടക്കത്തിൽ സ്കൂളിലെത്തിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായി. അതേതുടർന്ന് തിങ്കളാഴ്ച കുട്ടിയെ സ്ക്കൂളിലെത്തിക്കാൻ പലരേയും സമീപിച്ചെങ്കിലും, ആരും തയ്യാറാകാതിരിക്കുകയും ചിലർ വലിയ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തതിനാൽ പരീക്ഷ എഴുതാനാവില്ലെന്ന നിരാശയിലായിരുന്നു കുട്ടിയും വീട്ടുകാരും.
എന്നാൽ കുട്ടിയെ സ്ക്കൂളിലെത്തിക്കാനുള്ള ചുമതല പാലമറ്റം യൂണിറ്റിലെ ഡിവൈഎഫ്ഐ സഖാക്കളായ സുമിത്തും ശ്രീലാലും ഏറ്റെടുത്തു. കുട്ടിയുമായി അവർ കുറുമ്പനാടം സ്കൂളിലേക്ക് പോയി, പരീക്ഷ തീരുംവരെ കാത്തിരുന്ന് തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്തു.
പാലമറ്റത്തെ ഈ "സ്നേഹയാത്ര"
നന്മ നിറഞ്ഞ മാതൃകയാണ്.
"സ്നേഹയാത്ര" DYFI ❤️
കോട്ടയം ജില്ലയിലെ DYFI ചങ്ങനാശ്ശേരി ബ്ലോക്ക് പരിധിയിൽ പെടുന്ന പാലമറ്റത്തുനിന്നും കോവിഡ് +ve ആയ...
Posted by P A Muhammad Riyas on Tuesday, April 20, 2021