എറണാകുളം ലോ കോളജിൽ അധ്യാപകരെ സ്റ്റാഫ് റൂമിലിട്ട് പൂട്ടി എസ്.എഫ്.ഐ പ്രവർത്തകർ; വാതിലിൽ കൊടി നാട്ടി
കോളജിലെ ആന്റി റാഗിങ് കമ്മിറ്റി അംഗങ്ങളായ അധ്യാപകരെയാണ് പൂട്ടിയിട്ടത്.
Update: 2023-07-11 10:56 GMT
കൊച്ചി: എറണാകുളം ലോ കോളജിൽ അധ്യാപകരെ എസ്.എഫ്.ഐ പ്രവർത്തകർ പൂട്ടിയിട്ടു. കോളജിലെ ആന്റി റാഗിങ് കമ്മിറ്റി അംഗങ്ങളായ അധ്യാപകരെയാണ് പൂട്ടിയിട്ടത്.
ലോ കോളജ് ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകരെ ഒഴിവാക്കി എസ്.എഫ്.ഐ പ്രവർത്തകരെ മാത്രം പ്രതികളാക്കിയെന്ന് ആരോപിച്ചാണ് അധ്യാപകരെ പൂട്ടിയിട്ടത്.