വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ.എസ്.യു നേതാവ് അൻസിൽ ജലീലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ തന്നെ മനപ്പൂർവം പ്രതിചേർത്തതാണെന്നാണ് അൻസിലിന്റെ ഹരജിയിൽ പറയുന്നത്.

Update: 2023-06-22 13:15 GMT
Fake certificate case: High Court stops arrest of KSU leader Ansil Jaleel
AddThis Website Tools
Advertising

കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ.എസ്.യു നേതാവ് അൻസിൽ ജലീലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അൻസിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്. ഹരജി നാളെ വീണ്ടും പരിഗണിക്കും.

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ തന്നെ മനപ്പൂർവം പ്രതിചേർത്തതാണെന്നാണ് അൻസിലിന്റെ ഹരജിയിൽ പറയുന്നത്. കേസിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ അറസ്റ്റ് തടയണമെന്നും അൻസിൽ ആവശ്യപ്പെട്ടു. ഹരജിയിൽ സർക്കാരിന്റെ വിശദീകരണം കൂടി കേട്ട ശേഷം നാളെ കോടതി അന്തിമ വിധി പറയും.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News