വാട്ടർ അതോറിറ്റി ജീവനക്കാരന്‍റെ മരണം സഹപ്രവർത്തകരുടെ പീഡനം മൂലമെന്ന് കുടുംബം

ആശ്രമം സ്വദേശി എസ് പി ദിലീഷിന്‍റെ മരണത്തിലാണ് കുടുംബം സഹപ്രവർത്തകർക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്

Update: 2021-08-26 02:37 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊല്ലത്തെ വാട്ടർ അതോറിറ്റി ജീവനക്കാരന്‍റെ മരണം സഹപ്രവർത്തകരുടെ പീഡനം മൂലമെന്ന് കുടുംബം. ആശ്രമം സ്വദേശി എസ് പി ദിലീഷിന്‍റെ മരണത്തിലാണ് കുടുംബം സഹപ്രവർത്തകർക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് ദിലീഷിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ദിലീഷിന്‍റെ വീട് ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിക്കും.

തിരുവനന്തപുരം ജലഭവൻ കാമ്പസിലെ സെൻട്രൽ സബ് ഡിവിഷനിലെ ജൂനിയർ സൂപ്രണ്ട് ആയിരുന്നു ആത്മഹത്യ ചെയ്ത എസ്.പി ദിലീഷ്. 2020 ജനുവരിയിലാണ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ഉണ്ടായത്. അന്ന് മുതൽ സഹപ്രവർത്തകരിൽ നിന്നും അവഗണനയും പീഡനവും നേരിട്ടിരുന്നു എന്ന് ദിലീഷിന്‍റെ കുടുംബം പറയുന്നു. ഒരു മാസം മുൻപ് ഇദ്ദേഹത്തിന് കൊല്ലത്തേക്ക് ട്രാൻസ്ഫർ ലഭിച്ചു. എന്നാൽ ചില ഫയലുകൾ മടക്കി ഏല്പിച്ചില്ല എന്ന പേരിൽ വിടുതൽ അനുവദിച്ചില്ല. ഇതിൽ വലിയ മാനസിക സംഘർഷം ദിലീഷിന് ഉണ്ടായിരുന്നു. ആത്മഹത്യ കുറിപ്പിൽ അനൂപ്, സിമി എന്നി സഹപ്രവർത്തകരുടെ പേരും പരാമർശിച്ചിട്ടുണ്ട്. മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

അസ്വാഭാവിക മരണത്തിനാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ കുറുപ്പിൽ പരാമർശിച്ചിരിക്കുന്ന സഹപ്രവർത്തകരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കൂടിയാണ് മരിച്ച ദിലീഷ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News