സംഭരണം വൈകുന്നു: പാലക്കാട്ട് കൃഷിഭവന് മുന്നിൽ നെല്ല് ഉപേക്ഷിച്ച് കർഷകന്റെ പ്രതിഷേധം
മിൽ അലോട്ട്മെന്റ് നടന്ന് വരുകയാണെന്നും വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നുമാണ് കൃഷി ഓഫീസറുടെ വിശദീകരണം
Update: 2023-03-18 16:29 GMT
പാലക്കാട് കാവശ്ശേരിയിൽ കൃഷിഭവന് മുന്നിൽ നെല്ല് ഉപേക്ഷിച്ച് കർഷകന്റെ പ്രതിഷേധം. നെല്ലുസംഭരണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് രാഗേഷ് എന്ന കർഷകൻ 8,000 കിലോ നെല്ല് ഉപേക്ഷിച്ചത് .
കാവശ്ശേരിയിലെ നാലേക്കർ പാടത്ത് നിന്നും എട്ടായിരം കിലോ നെല്ലാണ് കൊയ്ത് എടുത്തത്. സപ്ലൈകോക്ക് നെല്ല് നൽകിയാൽ ഏതാണ്ട് 9 ലക്ഷം രൂപ ലഭിക്കും. 22 ദിവസമായിട്ടും നെല്ല് സംഭരിച്ചിട്ടില്ല. പല തവണ അധികൃതരെ ബന്ധപെട്ടെങ്കിലും നെല്ല് സംഭരണം നടന്നില്ല. ഇതോടെയാണ് രാഗേഷ് നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ചത്.
മിൽ അലോട്ട്മെന്റ് നടന്ന് വരുകയാണെന്നും വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നുമാണ് കൃഷി ഓഫീസറുടെ വിശദീകരണം