പാലക്കാട് വാളയാറിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു
ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം
Update: 2024-11-13 15:34 GMT


പാലക്കാട്: പാലക്കാട് വാളയാറിൽ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. അട്ടപ്പള്ളം സ്വദേശി മോഹൻ (60), മകൻ അനിരുദ്ധ് (20) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
വാളയാർ പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.