കെ.എസ്.ആർ.ടി.സി ബസിൽ വ്യാജ സി.ഡി ഉപയോഗിച്ച് സിനിമാ പ്രദർശനം; ജീവനക്കാരന് സസ്പെൻഷൻ

ചെങ്ങന്നൂരിൽ നിന്നും പാലക്കാട്ടേക്ക് നടത്തിയ സർവീസിലാണ് വ്യാജ സി.ഡി ഉപയോഗിച്ച് സിനിമാ പ്രദർശനം നടത്തിയത്

Update: 2023-11-09 15:58 GMT
Film screening on KSRTC bus, fake CD, Suspension , latest malayalam news, കെഎസ്ആർടിസി ബസിലെ സിനിമാ പ്രദർശനം, വ്യാജ സിഡി, സസ്പെൻഷൻ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
AddThis Website Tools
Advertising

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ വ്യാജ സി.ഡി ഉപയോഗിച്ച് സിനിമാ പ്രദർശനം നടത്തിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞമാസം 31ന് പുതിയ തമിഴ് സിനിമയുടെ വ്യാജ സി.ഡി ഉപയോഗിച്ച് സിനിമ പ്രദർശിപ്പിച്ച് സർവീസ് നടത്തിയ ചെങ്ങന്നൂർ ഡിപ്പായിലെ ഡ്രൈവർ കം കണ്ടക്ടറായ ദീപു പിള്ളയെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.


ചെങ്ങന്നൂരിൽ നിന്നും പാലക്കാട്ടേക്ക് നടത്തിയ സർവീസിലാണ് വ്യാജ സി.ഡി ഉപയോഗിച്ച് സിനിമാ പ്രദർശനം നടത്തിയത്. ബസിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കൂടുതൽ ജീവനക്കാർക്ക് ഇതിൽ പങ്കാളികളാണെന്ന് കണ്ടാൽ അവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News