അത്യാഹിത വിഭാ​ഗത്തിൽ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ഷൂട്ടിങ്ങിൻ്റെ ഭാ​ഗമായി അത്യാഹിത വിഭാ​ഗത്തിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തി

Update: 2024-06-28 09:34 GMT
Advertising

എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാ​ഹിത വിഭാ​ഗത്തിൽ സിനിമാ ഷൂട്ടിങ് നടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയവർ ഏഴ് ​ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് കമ്മീഷന്റെ നിർ​ദേശം. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർക്കും അങ്കമാലി താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനും നോട്ടീസ് നൽകി. ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ സിനിമാചിത്രീകരണം നടന്നത്.

ഷൂട്ടിങ്ങിൻ്റെ ഭാ​ഗമായി അത്യാഹിത വിഭാ​ഗത്തിലെ ലൈറ്റുകൾ മറയ്ക്കുകയും വാഹന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. അഭിനേതാക്കളടക്കം അമ്പതിലധികം പേർ വരുന്ന സംഘമാണ് ചിത്രീകരണം നടത്തിയത്. ഇതേ സമയം ഡോക്ടർമാർ മറ്റ് രോ​ഗികൾക്ക് ചികിത്സ നൽകുന്നുണ്ടായിരുന്നു. ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് നടന്നിരുന്നത്. ഇന്നലെയും ഇന്നുമാണ് ആശുപത്രിയിൽ ഷൂട്ട് നിശ്ചയിച്ചിരുന്നത്. വിവാ​ദത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ ഇന്നത്തെ ഷൂട്ട് മാറ്റിവെച്ചു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News