ഭക്ഷണത്തെ കുറിച്ച് പരാതി; സംസ്ഥാനത്തെ ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന
രണ്ടുഘട്ടങ്ങളിലായി പതിനൊന്ന് മെസ്സുകളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.
Update: 2024-01-18 12:25 GMT
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. 602 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ടുഘട്ടങ്ങളിലായി പതിനൊന്ന് മെസ്സുകളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.
ഡിസംബർ മുതൽ ജനുവരി വരെ പരിശോധന നടത്തിയത് 1597 സ്ഥാപനങ്ങളിലാണ്. ഹോസ്റ്റലുകളിലെ ഭക്ഷണത്തെക്കുറിച്ച് പരാതി ഉയർന്ന പശ്ചാത്തലത്തിൽ ആയിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന.
നൂറിലധികം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.