വയനാട്ടിൽ പോകണമെന്നില്ല, ഉത്തരവാദിത്തപ്പെട്ടവരോടാണ് ഇപ്പോൾ സംസാരിക്കേണ്ടത്- വനംമന്ത്രി

ഈ മാസം 20 ന് വയനാട്ടിൽ മന്ത്രിതലസംഘം പോകുന്നുണ്ട്. അപ്പോൾ എല്ലാവരുമായും സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

Update: 2024-02-18 03:10 GMT
Advertising

മലപ്പുറം: കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകേണ്ടതില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ പോയില്ലെന്നത് വസ്തുതയാണ്. ഉത്തരവാദിത്തപ്പെട്ടവരോടാണ് ഇപ്പോൾ സംസാരിക്കേണ്ടതെന്നും വനംമന്ത്രി പറഞ്ഞു. ഈ മാസം 20 ന് വയനാട്ടിൽ മന്ത്രിതല സംഘം പോകുന്നുണ്ട്. അപ്പോൾ എല്ലാവരുമായും സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതിഷേധങ്ങൾ സ്വഭാവികമാണെങ്കിലും അക്രമാസക്തമാകുന്നത് കാര്യങ്ങൾ സങ്കീർണമാക്കും. ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രശ്നം സങ്കീർണമാക്കാൻ ശ്രമം നടക്കുന്നതായി വിവരമുണ്ട്. അക്കാര്യത്തിൽ അന്വേഷണം വേണം. പ്രതിഷേധം അക്രമാസക്തമാകുമ്പോൾ കേസെടുക്കുന്നത് സ്വഭാവികമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം പുൽപ്പള്ളിയിൽ നടന്ന പ്രതിഷേധത്തിൽ പൊലീസ് കേസെടുത്തതിലാണ് മന്ത്രിയുടെ പരാമർശം.

Full View  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News