കോൺഗ്രസിലെ വനിതാ നേതാവ് പീഡനത്തിനിരയായെന്ന് മുൻ കെ.പി.സി.സി വൈസ് പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തൽ
പട്ടികജാതിക്കാരിക്കെതിരായ അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ടപ്പോള്‍ തന്നെ സസ്പെൻഡ് ചെയ്തെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാനവൈസ് പ്രസിഡന്‍റ് എസ്.എം.ബാലു വെളിപ്പെടുത്തി
Update: 2023-06-11 02:16 GMT
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പട്ടികജാതിക്കാരിയെ മറ്റൊരു നേതാവ് പീഡിപ്പിച്ചുവെന്ന് മുന്‍ കെ.പി.സി.സി വൈസ് പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തല്‍. കെപിസിസി വൈസ് പ്രസിഡന്‍റ് ആയിരുന്ന മണ്‍വിള രാധാകൃഷ്ണന്‍റേതാണ് വെളിപ്പെടുത്തല്‍.
'യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ആയിരുന്ന വിദ്യാസമ്പന്നയായ പെൺകുട്ടിയെ നമ്മുടെ ഇടയിൽപ്പെട്ട ഒരു സവർണൻ പീഡിപ്പിച്ചു. വലിയ പ്രശ്നമായിരുന്നു, പാർട്ടിക്കാർ ഇടപെട്ടു. അവസാനം പ്രശ്നമാക്കേണ്ട, നടപടിയെടുക്കാമെന്നൊക്കെ പറഞ്ഞു. പക്ഷേ അയാളിന്ന് ഡി.സി.സി പ്രസിഡന്‍റിന്‍റെ കാറിന് അകത്താണ്'- മണ്‍വിള രാധാകൃഷ്ണൻ
പട്ടികജാതിക്കാരിക്ക് മോശമായ അനുഭവം ഉണ്ടായെന്നും നടപടി ആവശ്യപ്പെട്ടപ്പോള്‍ തന്നെ സസ്പെൻഡ് ചെയ്തെന്നും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.എം.ബാലുവും വെളിപ്പെടുത്തി.