വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം; ആലുവ യുസി കോളജിലെ നാല് ഹോസ്റ്റലുകൾ അടച്ചു
25ലധികം വിദ്യാർഥികൾക്കാണ് ഛർദിയും വയറിളക്കവും ഉണ്ടായത്.
Update: 2025-03-25 15:13 GMT


കൊച്ചി: വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആലുവ യുസി കോളജിലെ നാല് ഹോസ്റ്റലുകൾ താത്ക്കാലികമായി അടച്ചു. 25ലധികം വിദ്യാർഥികൾക്കാണ് ഛർദിയും വയറിളക്കവും ഉണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. ഹോസ്റ്റലിലെ കിണറ്റിൽ നിന്നാണ് വിദ്യാർഥികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നത്. ഇത് ശുദ്ധീകരിച്ച ശേഷം മാത്രം ഹോസ്റ്റലുകൾ തുറന്നാൽ മതിയന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിർദേശം.
അതേസമയം, ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. 200ലേറെ കുട്ടികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്.