റെയില്‍വെയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടമായത് ആറു ലക്ഷത്തിലധികം രൂപ

കൊല്ലം സ്വദേശിയായ ദില്‍ഷാ മോന്‍ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്നും വീട്ടമ്മ പറഞ്ഞു.

Update: 2021-10-12 03:09 GMT
Editor : abs | By : Web Desk
Advertising

ഇന്ത്യന്‍ റയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ്‌ മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. മകന് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കൊല്ലം സ്വദേശിയായ ദില്‍ഷാ മോന്‍ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന്‌ വീട്ടമ്മ പറഞ്ഞു.

പല തവണകളായി ആറു ലക്ഷത്തിലധികം രൂപ 2019 ലാണ് നല്‍കിയത്.  ജോലി ലഭിക്കില്ലെന്ന് ബോധ്യമായതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും 25000 രൂപ മാത്രമാണ് നല്‍കിയതെന്നും വീട്ടമ്മ പറഞ്ഞു.

ബിരുദം പൂര്‍ത്തിയാക്കിയ മകന് റയില്‍വെ ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു വീട്ടമ്മയെ കബളിപ്പിച്ചത്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ഉറപ്പുനല്‍കി ആദ്യം 2 ലക്ഷം രൂപ കൈക്കലാക്കി. പിന്നീട് സ്ഥിര നിയമനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. വീട്ടമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി  നല്‍കിയിട്ടുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News