റിയാസ് മൗലവി വധക്കേസിൽ അപ്പീൽ നൽകാൻ സർക്കാർ ഉത്തരവിറക്കി

വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിലാണ് അപ്പീൽ നൽകുന്നത്.

Update: 2024-04-02 12:12 GMT
Advertising

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിൽ അപ്പീൽ നൽകാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിലാണ് അപ്പീൽ നൽകുന്നത്. തുടർനടപടികൾക്കായി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

റിയാസ് മൗലവി വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെയാണ് സർക്കാർ അപ്പീലിന് അടിയന്തര നീക്കം തുടങ്ങിയത്. അഡ്വക്കറ്റ് ജനറലുമായി മുഖ്യമന്ത്രി നേരത്തെ ചർച്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിനകം തന്നെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News