ക്ഷേമ പെൻഷൻ തട്ടിപ്പ്: സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തും

വിശദമായ പരിശോധനക്ക് ശേഷം അനർഹമായി പെൻഷൻ വാങ്ങിയവരുടെ പേര് പ്രസിദ്ധീകരിക്കുന്നതും സർക്കാരിന്റെ പരി​ഗണനയിലുണ്ട്.

Update: 2024-12-01 02:51 GMT
Advertising

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിശദമായ പരിശോധനക്ക് ഒരുങ്ങുന്നു. സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റിയാണ് പരിശോധന നടത്തുക. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കും.

ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽനിന്ന് ശേഖരിച്ച് പരിശോധിക്കും. വിശദമായ പരിശോധനക്ക് ശേഷം സോഷ്യൽ ഓഡിറ്റിങ്ങിന്റെ ഭാഗമായി പേരുകൾ പ്രസിദ്ധീകരിക്കുന്നതും ആലോചനയിലുണ്ട്.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് യോഗം വിളിച്ച് പെൻഷൻ ഉപഭോക്താക്കളുടെ വിവരങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അർഹതപ്പെട്ടവർക്ക് മാത്രമാണ് പെൻഷൻ കിട്ടുന്നത് എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ബിഎംഡബ്ലിയു കാർ ഉപയോഗിക്കുന്നവർ വരെ ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട് എന്നായിരുന്നു കണ്ടെത്തിയിരുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News