ഹജ്ജ്; ഒന്നാം ഗഡു അടക്കുന്നതിനുള്ള തിയതി നീട്ടി
പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും നവംബർ 5നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്
Update: 2024-10-21 12:33 GMT
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു അടക്കുന്നതിനുള്ള തിയ്യതി ഒക്ടോബർ 31 വരെ നീട്ടി. ഒരാൾ 1,30,300രൂപ വീതം അടക്കുന്നതിനുള്ള അവസാന തീയതി നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.
ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ 31നകം പണമടക്കേണ്ടതാണ്.പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും നവംബർ 5നകം സംസ്ഥാന ഹജ്ജ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.