ചുട്ട് പൊള്ളി സംസ്ഥാനം; പാലക്കാട്‌ 41 ഡി​ഗ്രി വരെയും കൊല്ലത്ത് 40 ഡി​ഗ്രി വരെയും താപനില ഉയരും

സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Update: 2024-04-07 09:02 GMT
Editor : Lissy P | By : Web Desk
ചുട്ട് പൊള്ളി സംസ്ഥാനം; പാലക്കാട്‌  41 ഡി​ഗ്രി വരെയും കൊല്ലത്ത് 40 ഡി​ഗ്രി വരെയും താപനില ഉയരും
AddThis Website Tools
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അതികഠിനമാകുന്നു. പാലക്കാട്‌ താപനില 41 °C വരെയും കൊല്ലത്ത് 40° C വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.

തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38°C വരെയും എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരും. സാധാരണയെക്കാൾ 2 - 4 °C കൂടുതൽ താപനിലയാണിത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News