സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഇന്നും ഓറഞ്ച് അലർട്ടാണ്. ആലപ്പുഴയിലും കോട്ടയത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മധ്യ കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴിയാണ് മഴക്ക് കാരണം.

Update: 2021-10-13 01:14 GMT
Advertising

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെടും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ ശക്തമായിരുന്ന പടിഞ്ഞാറൻ കാറ്റ് വടക്കൻ കേരളത്തിലേക്ക് കൂടി വ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 115.8 മില്ലിമീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഇന്നും ഓറഞ്ച് അലർട്ടാണ്. ആലപ്പുഴയിലും കോട്ടയത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മധ്യ കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴിയാണ് മഴക്ക് കാരണം. ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ചയോടെ ന്യൂനമർദ്ദം രൂപം കൊണ്ടേക്കാമെന്ന അറിയിപ്പുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കി. എൻ.ഡി.ആർ.എഫിന്റെ ആറ് ടീമുകൾ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തും. നദിക്കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. വേണ്ടിവന്നാൽ അപകട സാധ്യത മേഖലകളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കും. മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു. മത്സ്യതൊഴിലാളികൾ വ്യാഴാഴ്ചവരെ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News