കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ; റോഡുകൾ വെള്ളത്തിലായി

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം

Update: 2022-08-29 04:10 GMT
Editor : afsal137 | By : Web Desk
Advertising

കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ. റോഡുകളിലുൾപ്പെടെ പലയിടങ്ങളിലും വെള്ളം കയറി. ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചവരെ അതിശക്തമായ മഴയാണ് പെയ്തത്. ഇതേ തുടർന്ന് നെടുങ്കണ്ടം, പാമ്പാടി, കറുകച്ചാൽ, മണിമല തുടങ്ങിയ പത്തനംതിട്ട ജില്ലയുമായി ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു.

പറമ്പുകളിലും മറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്. പല വീടുകളിലും വെള്ളം കയറുകയും പാമ്പാടിയിൽ ഗതാഗത തടസ്സവുമുണ്ടായി. ശക്തമായ മഴയിൽ രണ്ട് വീടുകളുടെ മതിലിടിഞ്ഞ് വീണു. മണിമലയിൽ വിവിധയിടങ്ങളിൽ പാടങ്ങളിലും റബ്ബർ തോട്ടങ്ങളിലും വെള്ളം കയറി. 2018ലെ പ്രളയ സമയത്ത് പോലും ഈ പ്രദേശങ്ങളിൽ വെള്ളം കയറിയ സാഹചര്യമുണ്ടായിട്ടില്ല. വെള്ളം പെട്ടെന്ന് ഒഴുകി പോകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടവും നാട്ടുകാരും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News