'ഈ ഒരു നിമിഷത്തിന് വേണ്ടി ആയിരുന്നില്ലേ എല്ലാ കഷ്ടപ്പാടുകളും': ആനിക്ക് വിജയത്തിന്‍റെ പടവുകള്‍ കാണിച്ച ആ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഇവിടെയുണ്ട്....

Update: 2021-06-29 16:46 GMT
Editor : ijas
Advertising

ആനി ശിവയുടെ കഥ വലിയ പ്രചോദനം പകര്‍ന്നെങ്കിലും ആ പോരാട്ടത്തിന് ഇന്ധനം പകര്‍ന്ന ആളെ കേരള ജനതക്ക് അത്ര പരിചയം കാണില്ല. എന്നാല്‍ തന്‍റെ നേട്ടങ്ങള്‍ക്ക് പിന്നിലെ മനുഷ്യനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ആനി തന്നെ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. സ്വപ്നം കാണാന്‍ പഠിപ്പിച്ച വിജയത്തിന്‍റെ പടവുകള്‍ കയറുന്നതില്‍ നിര്‍ണായക ശക്തിയായി കൂടെനിന്ന ഷാജി എന്ന കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെയാണ് ആനി തന്‍റെ വീഡിയോയിലൂടെ കേരളത്തിന് പരിചയപ്പെടുത്തിയത്.

പാസിങ് ഔട്ട് കഴിഞ്ഞിട്ടും സ്റ്റാര്‍ ഇല്ലാത്ത യൂണിഫോം അണിഞ്ഞ് ആനി രണ്ട് ദിവസം കാത്തിരുന്നത് ഷാജിയെ കാത്തായിരുന്നു. ഷാജി എത്തിയാണ് ആനിയുടെ ചുമലില്‍ നക്ഷത്രങ്ങള്‍ ചാര്‍ത്തി നല്‍കിയത്. പിന്നാലെ കവിളില്‍ സ്നേഹ മുത്തവും സമ്മാനിച്ചു. ആനിയെ എസ്.ഐ പരീക്ഷ അടക്കമുള്ള പി.എസ്.സി പരീക്ഷ എഴുതാന്‍ പ്രേരിപ്പിച്ചിരുന്നത് ഷാജിയായിരുന്നു. ആനിയുടെ സ്നേഹം നിറച്ച പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ആനിയുടെ കുറിപ്പ്:

പാസിംഗ് ഔട്ടിന്‍റെ പിറ്റെ ദിവസവും സ്റ്റാർ ഇല്ലാത്ത യൂണിഫോം ഇട്ടു കെ.ഇ.പി.എയില്‍ കറങ്ങി നടക്കുന്നത് കണ്ടപ്പോൾ പലരും ചോദിച്ചു സ്റ്റാർ വെക്കാതെ എന്താ ഇങ്ങനെ നടക്കുന്നതെന്ന്. ദാ ഇങ്ങേർക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പ് അല്ലായിരുന്നോ. ഈ മനുഷ്യന്‍ അല്ലാതെ വേറെ ആർക്കാ എനിക്ക് സ്റ്റാർ വച്ച് തരാനുള്ള അർഹത ഉള്ളത്. സർവീസിന്‍റെ അവസാന നാൾ വരെ ഒരു അപാകതയും പറ്റാതിരിക്കട്ടെ എന്നും പറഞ്ഞു തന്ന മുത്തം ഉണ്ടല്ലോ അതാണ് എന്‍റെ ഊർജം.

Full View

Tags:    

Editor - ijas

contributor

Similar News