ഷാജൻ സ്കറിയയുടേത് നല്ല മാധ്യമപ്രവർത്തനമല്ലെന്ന് ഹൈക്കോടതി

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി.

Update: 2023-06-26 11:22 GMT
Advertising

കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടേത് നല്ല മാധ്യമപ്രവർത്തനമല്ലെന്ന് ഹൈക്കോടതിയുടെ വിമർശനം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് ജസ്റ്റിസ് വി.ജി അരുണിന്‍റെ പരാമര്‍ശം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി.

പി.വി ശ്രീനിജൻ എം.എൽ.എയുടെ പരാതിയിലാണ് ഷാജന്‍ സ്കറിയക്കെതിരെ കേസെടുത്തത്. വ്യാജവാർത്തയുണ്ടാക്കി വ്യക്തിയധിക്ഷേപം നടത്തുന്നുവെന്ന എം.എൽ.എയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചും ഐ.ടി - ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് എളമക്കര പൊലീസ് ഷാജന്‍ സ്കറിയക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ നിരവധി വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പി.വി ശ്രീനിജന്‍റെ പരാതിയില്‍ പറയുന്നു. ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും എം.എൽ.എ പറഞ്ഞു.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News