മൂന്നാറിൽ താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി

28758 ഏക്കർ... ടാറ്റയുടെ അധിക ഭൂമി കാണാതെ സർക്കാർ

Update: 2023-11-01 02:19 GMT
Advertising

കൊച്ചി/ഇടുക്കി: മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ വാണിജ്യപരമായിട്ടുള്ളതോ താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കരുതെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ഏലം, തേയില തോട്ടങ്ങൾ, മറ്റു കൃഷികൾക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിളകൾ നശിക്കില്ലെന്ന കാര്യം സർക്കാർ ഉറപ്പാക്കണം.


Full View

അതേസമയം, മൂന്നാറിൽ കയ്യേറ്റമൊഴിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾക്കിടയിലും ടാറ്റയുടെ പക്കൽ അധിക ഭൂമിയുണ്ടെന്ന കണ്ടെത്തൽ സർക്കാർ അവഗണിക്കുന്നു.. മുൻ സർവെ ഡയറക്ടർ ബിജുപ്രഭാകർ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഒമ്പതുവർഷമായിട്ടും റിപ്പോർട്ടിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല.

സംസ്ഥാനത്തെ ഭൂരഹിതർക്ക് നൽകാൻ ഭൂമിയില്ലെന്ന് പറയുന്ന സർക്കാരിന് മൂന്നാറിൽ അനായാസം ഏറ്റെടുക്കാവുന്ന ഭൂമി 28758.27 ഏക്കർ. ടാറ്റയുടെ കൈവശമുള്ള അധിക ഭൂമി ഏറ്റെടുക്കാമെന്ന് കാട്ടി ബിജു പ്രഭാകർ റിപ്പോർട്ട് തയ്യാറാക്കിയത് 2014 ൽ.

മൂന്നാറിൽ തേയില കൃഷിക്കായി കണ്ണൻദേവൻ ഹിൽ പ്രൊഡ്യൂസിങ് കമ്പനിക്ക് 23570.95 ഏക്കർ സ്ഥലമാണുള്ളത്. അനുബന്ധ പ്രവർത്തനങ്ങൾക്ക് ലാൻഡ് ബോർഡ് 34119.48 ഏക്കർ ഭൂമിയും നൽകിയിട്ടുണ്ട്. ഫാക്ടറി ആവശ്യത്തിന് മരങ്ങൾ വളർത്താൻ 16898.91 ഏക്കറും കന്നുകാലികളെ വളർത്താൻ 1220.77 ഏക്കറും ഓഫീസിനും ലയങ്ങൾക്കുമായി 2617.69 ഏക്കർ ഭൂമിയും വിട്ടുനൽകി. തോട്ടങ്ങൾക്കിടയിലുള്ള 4523.92 ഏക്കർ ഭൂമിയും കൃഷി ചെയ്യാനാകാത്ത 6393.59 ഏക്കർ ഭൂമിയും ടാറ്റാക്കു നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

58700 ഏക്കർ ഭൂമി കൈവശമുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. തർക്കം പരിഹരിക്കാൻ കെ.ഡി.എച്ച് വില്ലേജുൾപ്പെടെ ഏകദേശം ഒന്നരലക്ഷം ഏക്കർ സ്ഥലത്ത് സർവേ നടത്തണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്. ടാറ്റയടക്കം വൻകിട കമ്പനികളുടെ പക്കൽ അധികഭൂമിയുണ്ടെന്ന് പറയുന്നത് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ തന്നെയാണ്. മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കണമെന്ന പൊതു നിലപാടിനൊപ്പം ഇക്കാര്യവും ചേർക്കപ്പെടണം. വ്യക്തമായ റിപ്പോർട്ടും സർക്കാരിന്റെ പക്കൽ ഉണ്ട്.


Full View


High Court says not to evacuate residents while vacating encroachments in Munnar

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News