എച്ച്.ഐ.വി ബാധിതർക്കുള്ള സർക്കാർ ധനസഹായ അപേക്ഷയിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് ഹൈക്കോടതി

ധനസഹായം ലഭ്യമാക്കുന്നതിനുൾപ്പെടെ പ്രോട്ടോക്കോൾ വേണമെന്നും കോടതി നിർദേശിച്ചു

Update: 2023-09-15 11:32 GMT
Advertising

കൊച്ചി: എച്ച്.ഐ.വി ബാധിതർക്കുള്ള സർക്കാർ ധനസഹായ അപേക്ഷാ നടപടി ക്രമങ്ങളിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് ഹൈക്കോടതി. ധനസഹായം ലഭ്യമാക്കുന്നതിനുൾപ്പെടെ പ്രോട്ടോക്കോൾ വേണമെന്നും കോടതി. അപേക്ഷകരുടെ വിവരങ്ങളിന്മേൽ രഹസ്യ സ്വഭാവം പുലർത്തണം. ഇത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകുകയും ചെയ്തു.

എച്ച്.ഐ.വി ബാധിതർക്കുള്ള സർക്കാർ ധനസഹായവുമായി ബന്ധപ്പെട്ട് സമർപ്പിച്ച് ഹരജിയിലാണ് ഹൈക്കോടതി ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്. സ്വകാര്യത ഭരണഘടന നൽകുന്ന അവകാശമാണ്. അതുകൊണ്ട് തന്നെ എച്ച്.ഐ.വി ബാധിതരെന്ന നിലയിൽ ധനസഹായത്തിനും മറ്റും അപേക്ഷിക്കുന്ന സമയത്ത് ആധാർകാർഡ് ഉൾപ്പടെ സമർപ്പിക്കേണ്ടി വരുന്നുണ്ട്. ഇത് എച്ച്.ഐ.വി ബാധിതനാണെന്ന് പുറം ലോകം അറിയാനുള്ള സാധ്യതയുണ്ട് അതിനാൽ ഇത്തരം നടപടിയിലേക്ക് കടക്കുമ്പോൾ സ്വകാര്യതാ ലംഘനമുണ്ടാവരുതെന്നാണ് ഹൈക്കോടതി പറഞ്ഞത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News