സ്കൂൾ കലോത്സവ പരാതികൾ: പ്രത്യേക ട്രിബ്യൂണൽ സ്ഥാപിക്കണമെന്ന് ഹൈക്കോടതി
‘പരാതികൾ പരിഹരിക്കാൻ ഹൈക്കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാവില്ല’
Update: 2025-01-03 16:31 GMT
കൊച്ചി: സ്കൂൾ കലോത്സവ പരാതികൾ പരിഗണിക്കാൻ പ്രത്യേക ട്രിബ്യൂണൽ സ്ഥാപിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കലോത്സവ മൂല്യനിർണയ പ്രശ്നം പരിഹരിക്കാൻ പ്രത്യേക ട്രിബ്യൂണൽ അനിവാര്യമാണ്.
കലോത്സവ പരാതികൾ പരിഹരിക്കാനായി ഹൈക്കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാവില്ല. വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഐഎഎസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന മൂന്നംഗ ട്രിബ്യൂണലിനെ നിയോഗിക്കണം. ഇക്കാര്യത്തിൽ സർക്കാർ മറുപടി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.