കലോത്സവ വേദിയിൽ ഡ്രോൺ പറത്താൻ അനുവദിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി

ജഡ്ജസിന്റെ തലക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും അത്തരം നടപടികൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

Update: 2025-01-05 12:39 GMT
Advertising

തിരുവനന്തപുരം: കലോത്സവ വേദിയിൽ ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം. ജഡ്ജസിന്റെ തലക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും അത്തരം നടപടികൾ ഒഴിവാക്കണമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മേളയുടെ എല്ലായിടത്തും മികച്ച പങ്കാളിത്തമാണ് കാണുന്നത്. 15000ൽ കൂടുതൽ ആളുകൾ ഉദ്ഘാടനത്തിൽ പങ്കെടുത്തു. മത്സരം കൃത്യസമയത്ത് തന്നെ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ചില കുട്ടികൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുണ്ട്. ഇത്തരം വിവേചനം ഉണ്ടാകാൻ പാടില്ല. ഇവ ഒഴിവാക്കാൻ അധ്യാപകർ മുൻകയ്യെടുക്കണം. വിധികർത്താക്കളെ സൂക്ഷ്മമായാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

പാർക്കിങ് സംബന്ധിച്ച ആശങ്കകൾ ഉണ്ടായിരുന്നു. അവയെല്ലാം പരിഹരിച്ച് മുന്നോട്ടു പോകാനായി. ഗതാഗതം സുഗമമാക്കാൻ കെഎസ്ആർടിസിയും സർവീസ് നടത്തുന്നുണ്ട്. 80 മത്സരങ്ങൾ ഇതിനോടകം പൂർത്തിയായി. 47000ത്തിലധികം ആളുകൾ ഇതുവരെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ചു. ഇന്നലെ രാത്രി ഒരുമണി വരെ ഭക്ഷണശാല തുറന്നുപ്രവർത്തിച്ചെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News